ലോക്ക് ഡൗണ്‍ ലംഘിച്ച് കാറില്‍ കറക്കം; നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റില്‍, ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തു

മുംബൈ: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് കാറില്‍ കറങ്ങിയ മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റില്‍. മുംബൈ മറൈന്‍ ഡ്രൈവ് പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. പൂനം സുഹൃത്തിനൊപ്പം കാറില്‍ കറങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പുറത്തിറങ്ങാന്‍ കൃത്യമായ കാരണവും പൂനത്തിന് ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുവര്‍ക്കും നോട്ടീസ് നല്‍കിയതായും പോലീസ് വ്യക്തമാക്കി. പൂനത്തിന്റെ സുഹൃത്തും സംവിധായകനുമായ സാം അഹമ്മദാണ് കാറിലുണ്ടായിരുന്നത്.

ഇരുവരും സഞ്ചരിച്ച ബിഎംഡബ്ല്യു കാറും പോലീസ് പിടിച്ചെടുത്തു. ഇരുവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുക്കുകയും ചെയ്തു.

Exit mobile version