പോലീസ് ആസ്ഥാനത്ത് നിന്ന് താഴേക്ക് ചാടി എസിപി ജീവനൊടുക്കി; വിഷാദ രോഗത്തിന് എസ്പി ചികിത്സയില്‍ ആയിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍

ശബ്ദം കേട്ട് പോലീസുകാര്‍ ഓടിച്ചെന്നപ്പോഴേയ്ക്കും എസ്പി താഴേയ്ക്ക് ചാടിയിരുന്നു

ന്യൂഡല്‍ഹി: അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പോലീസ് ആസ്ഥാനത്തിലെ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ഡല്‍ഹി പോലീസിലെ അസിസ്റ്റന്റ് കമ്മീഷണറായ പ്രേം ബല്ലഭ് (55) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ പത്താം നിലയിലുള്ള തന്റെ ഓഫീസിന്റെ ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു ഇയാള്‍.

ശബ്ദം കേട്ട് പോലീസുകാര്‍ ഓടിച്ചെന്നപ്പോഴേയ്ക്കും എസ്പി താഴേയ്ക്ക് ചാടിയിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി ബല്ലഭ് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് എസിപി അനില്‍ മേത്തല്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ ക്രൈം,ട്രാഫിക്ക് എന്നീ വിഭാഗങ്ങളിലായിരുന്നു എസിപിയെ നിയമിച്ചിരുന്നത്. 2016ല്‍ സ്തുത്യര്‍ഹ സേവനത്തിന് പോലീസ് മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥനാണ് പ്രേം ബല്ലഭ്.

Exit mobile version