ഹന്ദ്വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ധീരതയ്ക്കുള്ള മെഡല്‍ നേടിയത് രണ്ട് തവണ

ശ്രീനഗര്‍: ഹന്ദ്വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ധീരതയ്ക്കുള്ള മെഡല്‍ നേടിയത് രണ്ട് തവണയാണ്. 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു കേണല്‍ അശുതോഷ്. ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണല്‍ അശുതോഷ് അടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

ശനിയാഴ്ച രാത്രി തുടങ്ങിയ സൈനിക നീക്കം മണിക്കൂറുകളോളമാണ് നീണ്ടത്. മേജര്‍ അനുജ് സൂദ്, നായിക് രാജേഷ്, ലാന്‍സ് നായിക് ദിനേശ് തുടങ്ങിയവരാണ് കേണല്‍ അശുതോഷിനൊപ്പം ഹന്‍ഡ്വാര ഓപ്പറേഷനില്‍ വീരമൃത്യുവരിച്ച മറ്റ് സൈനികര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട ആദ്യത്തെ കമാന്‍ഡിംഗ് ഓഫീസറോ കേണല്‍ പദവിയിലുള്ള കരസേനയിലെ സൈനിക ഉദ്യോഗസ്ഥനോ ആയിരുന്നു മരണപ്പെട്ട അശുതോഷ്.

ഗാര്‍ഡ്സ് റെജിമെന്റിന്റെ ഭാഗമായ കേണല്‍ അശുതോഷ് ശര്‍മ്മ വളരെക്കാലമായി കാശ്മീര്‍ താഴ്‌വരയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കമാന്‍ഡിംഗ് ഓഫീസര്‍ എന്ന നിലയിലാണ് രണ്ട് തവണ ഇദ്ദേഹത്തിന് ധീരതയ്ക്കുള്ള സൈനിക മെഡല്‍ ലഭിച്ചത്. വസ്ത്രത്തിനുള്ളില്‍ ഗ്രനേഡ് ഒളിപ്പിച്ചു കൊണ്ട് സൈനികര്‍ക്കുനേരെ പാഞ്ഞടുത്ത തീവ്രവാദിയെ വെടിവെച്ചിട്ടതിനാണ് അദ്ദേഹത്തിന് ധീരതയ്ക്കുള്ള ബഹുമതി ലഭിച്ചത്. ഈ നീക്കത്തിലൂടെ ഒപ്പമുണ്ടായിരുന്ന നിരവധി സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ അന്ന് ഇദ്ദേഹത്തിനായി.

Exit mobile version