കൊവിഡ് ബാധിക്കുമെന്ന് ഭയം; അടുപ്പിക്കാതെ വീട്ടുകാരും ഗ്രാമവാസികളും, മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തെലങ്കാന: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് സ്വന്തം വീട്ടുകാരും ഗ്രാമവാസികളും ഗ്രാമത്തിലേയ്ക്ക് വരാന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമം നടത്തി. പരിശീലന ക്യാമ്പില്‍ പങ്കെടുത്തതിന് ശേഷം മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു ഇരുപതുകാരിയായ പെണ്‍കുട്ടി.

കാര്‍ഷിക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനാണ് പി നാഗലക്ഷ്മി എന്ന പെണ്‍കുട്ടി മഹാരാഷ്ട്രയിലെ ജല്‍നയിലേക്ക് രണ്ട് മാസം മുമ്പ് പോയത്. ലോക്ക് ഡൗണ്‍ നിലനിക്കുന്ന സാഹചര്യത്തില്‍ ഖമ്മം വരെ എത്താന്‍ നാഗലക്ഷ്മിക്ക് സാധിച്ചു. അവിടെയുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസിച്ചതിന് ശേഷം കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗ്രാമത്തിലേക്ക് തിരികെ പോയത്.

എന്നാല്‍ തിരിച്ചെത്തിയതിന് ശേഷം ഗ്രാമവാസികള്‍ തന്നോട് പെരുമാറിയതിലുള്ള മനോവിഷമം മൂലം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വാട്ടര്‍ടാങ്കിനുള്ളില്‍ ചാടിയായിരുന്നു ജീവനൊടുക്കാന്‍ പെണ്‍കുട്ടി ശ്രമം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ ആണ് പെണ്‍കുട്ടിക്ക് പുതുജീവന്‍ ലഭ്യമായത്.

Exit mobile version