1000 ‘സുന്ദരികളെ’ കടത്തി, 482 എണ്ണം ചത്തു; നഗരത്തെ ഞെട്ടിച്ച് ആമക്കടത്ത്, പിന്നില്‍ ആമസൂപ്പ് കഴിച്ചാല്‍ ലൈംഗിക ശേഷി വര്‍ധിക്കുമെന്ന വിശ്വാസം!

172 ആമകളുടെ ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.

ലഖ്നൗ: ആമസൂപ്പ് കുടിക്കുന്നതിനായി നഗരത്തില്‍ വന്‍ ആമവേട്ട. സുന്ദരി എന്ന പേരില്‍ അറിയപ്പെടുന്ന 1000 ആമകളെയാണ് കടത്തിയത്. ഇതില്‍ 482 എണ്ണവും ചത്തു. ആമസൂപ്പ് കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ആമക്കടത്ത് നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. 654 ആമകളെയാണ് കള്ളക്കടത്തുകാരില്‍ നിന്ന് കണ്ടെത്തിയത്.

ഇതിലെ 482 എണ്ണമാണ് ചത്തത്. 172 ആമകളുടെ ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍ പദേശിലെ ഭര്‍താനയിലാണ് വിചിത്ര സംഭവം. ആമക്കടത്തുമായി ബന്ധപ്പെട്ട് മാഫിയകള്‍ പ്രദേശത്ത് വ്യാപകമാണ്. ഇത്തരം മാഫിയകളെ കുറിച്ച് വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇവരുടെ സങ്കേതത്തിലെ കുളത്തില്‍ നിന്നാണ് ആമകളെ കണ്ടെത്തിയത്. അറസ്റ്റ് ഭയന്ന് മാഫിയ തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ ആമകളെ കുളത്തില്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

സുന്ദരി എന്ന പേരില്‍ അറിയപ്പെടുന്ന ആമകളെയാണ് കണ്ടെടുത്തത്. മാര്‍ക്കറ്റില്‍ വലിയ വില ലഭിക്കുന്ന ഇത്തരം ആമകളെ കടത്തുന്നത് പ്രദേശത്ത് വ്യാപകമാണ്. ഇവയെ സൂപ്പാക്കി കുടിച്ചാല്‍ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ആമക്കടത്തിനു പിന്നില്‍.

Exit mobile version