രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് 19; നൂറോളം പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റൈനിലാക്കിക്കിയിരിക്കുകയാണ്. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബത്തോടുമാണ് ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ശുചീകരണ തൊഴിലാളിയുടെ ഒഴികെ മറ്റ് ജോലിക്കാരുടെയെല്ലാം കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 18000 കവിഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 18601 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 590 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version