മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കില്ല; പെട്രോളിയം ഡീലര്‍മാരുടെ സംഘടന

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കില്ലെന്ന് പെട്രോളിയം ഡീലര്‍മാരുടെ സംഘടന. രാജ്യത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ആള്‍ ഇന്ത്യ പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് ജീവനക്കാര്‍ ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടുകയാണ്. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച് കര്‍ശനമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്’- അജയ് ബന്‍സാല്‍ പറഞ്ഞു. ലോക്ക്ഡൗണില്‍ ഇന്ധന വില്‍പനയില്‍ 90 ശതമാനത്തോളം ഇടിവുണ്ടായെന്നും അജയ് ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തി.

Exit mobile version