‘മീ ടൂ’ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം; വിഷയത്തില്‍ പൊതുജനാഭിപ്രായം തേടും

ന്യൂഡല്‍ഹി: രാജ്യത്ത് മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി കൂടുതലാളുകള്‍ രംഗത്ത് വരുന്നതിനിടയ്ക്ക് അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇത്തരത്തിലുളള വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടും അതോടൊപ്പം വിരമിച്ച നാല് ജഡ്ജിമാര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രി എംജെ അക്ബര്‍, നടന്‍ അലോക് നാഥ്, നടനും എംഎല്‍എയുമായ മുകേഷ്, വൈരമുത്തു തുടങ്ങിയവര്‍ക്കെതിരെയെല്ലാം മീടൂ ക്യാംപെയിന്റെ ഭാഗമായി ലൈംഗികാരോപണവുമായി സ്ത്രീകള്‍ മുന്നോട്ട് വന്നിരുന്നു.

Exit mobile version