ലോക്ക് ഡൗണിലും മധുരം ഒഴിവാക്കില്ല; മധുര പലഹാരങ്ങള്‍ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ബംഗാള്‍, 8 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

കൊല്‍ക്കത്ത: ലോക്ക് ഡൗണില്‍ മധുര പലഹാരങ്ങള്‍ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പശ്ചിമ ബംഗാള്‍. മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ എട്ട് മണിക്കൂര്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ, നാല് മണിക്കൂര്‍ മാത്രം മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനുള്ള അനുമതിയുണ്ടായിരുന്നത്.

കച്ചവടക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. നേരത്തെ, ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെ കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഈ സമയം കച്ചവടക്കാര്‍ക്ക് അസൗകര്യമാണെന്നാണ് അവര്‍ അറിയിച്ചു.

ഇതോടെയാണ് രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ കടകള്‍ തുറക്കാന്‍ അധികൃതര്‍ അനുവാദം നല്‍കിയത്. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഈ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അവശ്യസാധനങ്ങളുടെ പട്ടികയില്‍ മിഠായിയും മറ്റ് മധുരപലഹാരങ്ങളും ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം.

Exit mobile version