റിക്ഷ ഓടിച്ച് ഇതുവരെ സമ്പാദിച്ചത് 10000 രൂപ, ലോക്ക് ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഉള്ളതുകൊണ്ട് ഭക്ഷണം വാങ്ങി കൊടുത്തു; കാണണം ഈ റിക്ഷാ വണ്ടിക്കാരന്റെ നന്മയും

അഗര്‍ത്തല: കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്നേയ്ക്ക് 19 നാള്‍ പിന്നിട്ടു. ഈ സാഹചര്യത്തില്‍ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തുന്നത്. ഇപ്പോള്‍ റിക്ഷാ വണ്ടിക്കാരന്റെ നന്മയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തന്റെ സമ്പാദ്യം മുഴുവന്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി വിനിയോഗിക്കുകയാണ് ഈ റിക്ഷാ വണ്ടിക്കാരന്‍ ഉപയോഗിച്ചത്.

ത്രിപുരയിലാണ് സംഭവം. 200 രൂപ മാത്രം ദിവസക്കൂലിയുള്ള ഗൗതം ദാസ് എന്നയാളാണ് തന്റെ സമ്പാദ്യം മുഴുവന്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി വിനിയോഗിച്ചത്. ആകെ 10,000 രൂപയാണ് 51 കാരനായ ഗൗതമിന്റെ സമ്പാദ്യം. ഇതില്‍ 8,000 രൂപയും ലോക്ക് ഡൗണില്‍ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്ക് അരിയും സാധനങ്ങളും വാങ്ങാനാണ് ഗൗതം ദാസ് ഉപയോഗിച്ചത്.

അഗര്‍ത്തലയിലെ സധുത്തില ഗ്രാമത്തില്‍ ഒരു ചെറിയ മണ്‍വീട്ടിലാണ് ഗൗതം താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗൗതമിന്റെ ഭാര്യ മരിച്ചത്. ഇദ്ദേഹത്തിന്‌റെ മക്കള്‍ വേറെ വീട്ടിലാണ് താമസം. തന്റെ കൈവശം ഉണ്ടായിരുന്ന പണം കൊണ്ട് ഗൗതം അരിയും മറ്റ് പലവ്യഞ്ജനങ്ങളും ദാസ് വാങ്ങി. പിന്നാലെ ഇവ ചെറിയ പായ്ക്കറ്റുകളിലാക്കി തന്റെ ഉന്തുവണ്ടിയില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. 160 കുടുംബങ്ങള്‍ക്ക് ഇത്തരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തതായി ദാസ് പറയുന്നു. ലോക്ക് ഡൗണ്‍ നീട്ടിയാലും താന്‍ ഈ സേവനം തുടരുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.

ഗൗതമിന്റെ വാക്കുകള്‍ ഇങ്ങനെ;

”ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഞാന്‍ വളരെയധികം ആശങ്കാകുലനായിരുന്നു. ലോക്ക് ഡൗണിന് മുമ്പ് ഞാന്‍ ശരാശരി 200 രൂപ സമ്പാദിച്ചിരുന്നു. ഈ ചെറിയ വരുമാനത്തില്‍ നിന്ന് എനിക്ക് 10,000 രൂപ മിച്ചം പിടിച്ചു. ലോക്ക് ഡൗണില്‍ എന്റെ ഉപജീവനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഒരേസമയം എന്നെപ്പോലുള്ള പാവപ്പെട്ട കുടുംബങ്ങളെയും ദൈനംദിന കൂലിത്തൊഴിലാളികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. എന്റെ ഭാഗത്തുനിന്ന് സാധ്യമായ വിധത്തില്‍ അവരെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

Exit mobile version