കൊവിഡ് 19; മുംബൈയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, സഹപ്രവര്‍ത്തകരായിരുന്ന 34 പേരെ ഐസൊലേറ്റ് ചെയ്തു

മുംബൈ: മുംബൈയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതേതുടര്‍ന്ന് ഇവരുടെ സഹപ്രവര്‍ത്തകരായിരുന്ന 34 പേരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ധാരാവിയില്‍ ഇതുവരെ 42 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മുംബൈ താജ് മഹല്‍ പാലസിലെ ആറ് ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഹോട്ടലിലെ മറ്റ് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയില്‍ ഇതുവരെ 1761 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 8356 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 256 പേരാണ് ഇതുവരെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. വരുന്ന മൂന്ന് നാലാഴ്ചകള്‍ രാജ്യത്തിന് വളരെ നിര്‍ണായകമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞത്.

Exit mobile version