സുരക്ഷാവസ്ത്രത്തില്‍, പരസ്പരം മുഖം ചേര്‍ത്ത് ഇവര്‍; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് കൊറോണ പ്രതിരോധ പ്രവര്‍ത്തകരായ ദമ്പതികള്‍, ചിത്രം വൈറല്‍

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് പ്രതിരോധ പ്രവര്‍ത്തകര്‍. രാവും പകലും ഇല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകി വീട്ടില്‍ പോലും പോകാതെ നില്‍ക്കുന്നവരും കുറവല്ല. ഇപ്പോള്‍ സുരക്ഷാ വസ്ത്രത്തില്‍ പരസ്പരം മുഖം ചേര്‍ത്ത് നില്‍ക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തകരായ ദമ്പതികളുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ദമ്പതികളുടെ ചിത്രം ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമന്‍ ആണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരായ ഇവര്‍ക്ക് സുരക്ഷാവസ്ത്രം ധരിക്കാതെ പരസ്പരം ഒന്ന് തൊടാന്‍ പോലും ആവില്ലെന്ന് സുധ ചിത്രത്തിനൊപ്പം കുറിക്കുന്നു. സുധ പങ്കുവെച്ചിരിക്കുന്ന ചിത്രം ട്വിറ്ററില്‍ നിറയുകയാണ്.

നിരവധി പേരാണ് യഥാര്‍ഥ പോരാളികളെ അഭിനന്ദിച്ചുകൊണ്ടും പിന്തുണയറിയിച്ചുകൊണ്ടും രംഗത്ത് വന്നത്. ഇവരാണ് യഥാര്‍ഥ പോരാളികളെന്നാണ് ചിത്രം പങ്കുവെച്ച ട്വിറ്റര്‍ ഉപയോക്താക്കള്‍ ഒന്നടങ്കം പറയുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Exit mobile version