‘എനിക്ക് ദീപാവലി ആണെന്ന തോന്നലുണ്ടായി’; വിചിത്ര വാദവുമായി മോഡിയുടെ ആഹ്വാനം ഏറ്റെടുത്ത് ആകാശത്തേക്ക് വെടിവെച്ച ബിജെപി നേതാവ്

ലഖ്‌നൗ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐക്യദീപം തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന് പിന്തുണ അര്‍പ്പിച്ച് ആകാശത്തേയ്ക്ക് വെടിവെച്ച സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബിജെപി നേതാവ്.

‘നഗരം ഒന്നാകെ മണ്‍ ചിരാതുകളും മെഴുകുതിരികളും കൊണ്ട് ഐക്യദീപം തെളിയിച്ചത് കണ്ടു. എനിക്ക് ദീപാവലി ആണ് എന്ന തോന്നലുണ്ടായി. ഈ ആവേശത്തില്‍ ഞാന്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതാണ്. എന്നാണ് ഉത്തര്‍പ്രദേശിലെ മഹിളാമോര്‍ച്ച ബല്‍റാംപൂര്‍ യൂണിറ്റ് അധ്യക്ഷയായ മഞ്ജു തിവാരി പറഞ്ഞത്.

സംഭവം വിവാദമായതിന് പിന്നാലെ മഞ്ജു തിവാരിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് മഞ്ജു തിവാരി ആകാശത്തേയ്ക്ക് വെടിവെച്ചത്. സംഭവം വിവാദമായതോടെ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി.

Exit mobile version