ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നന്ദി അറിയിച്ച് കത്തുകളെഴുതി അയക്കൂ; ബിജെപിക്കാരോട് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നന്ദി അറിയിച്ച് കത്തുകള്‍ എഴുതി അയക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപിയുടെ 40-ാം സ്ഥാപക വാര്‍ഷിക ദിനത്തോടനുബന്ധിച്ചുള്ള വീഡിയോ സന്ദേശത്തിലാണ് പ്രവര്‍ത്തകര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഐക്യദീപം തെളിയിക്കല്‍ ഇന്ത്യയുടെ ശക്തി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, അവശ്യസേവനങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന കത്തുകളെഴുതി വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

(1). ദരിദ്രരെ സഹായിക്കുക, (2) വീട്ടില്‍ മാസ്‌കുണ്ടാക്കുക- മുഖാവരണം ധരിക്കുക, (3) കൊറോണ പോരാളികളെ അഭിനന്ദിക്കുക, നന്ദി പ്രകാശിപ്പിക്കുന്ന കത്തുകള്‍ അവര്‍ക്കയയ്ക്കുക (4) ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക (5) പിഎം കെയറിലേക്ക് സംഭാവന ചെയ്യുക- എന്നിങ്ങനെയാണ് മോഡി പ്രവര്‍ത്തകരോടായി ആഹ്വാനം ചെയ്തത്. കൊവിഡിനെതിരായ പോരാട്ടം നീണ്ട യുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version