ലോക്ക്ഡൗണ്‍; ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ല, സാധാരണ നിലയില്‍ തുടരുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ അടിസ്ഥാനത്തില്‍ അവസാന തീയതിയായ ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന പ്രചരണങ്ങളില്‍ വ്യക്തത വരുത്തി ഇന്ത്യന്‍ റെയില്‍വേ.

ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗുകള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും സാധാരണനിലയില്‍ തുടരുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. ചിലമാധ്യമങ്ങളില്‍ ലോക് ഡൗണിന് ശേഷമുള്ള ബുക്കിംഗുകള്‍ റെയില്‍വേ ആരംഭിച്ചുവെന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെടുന്നു.

എന്നാല്‍ റെയില്‍വേ 14 ന്‌ശേഷമുളള ബുക്കിംഗ് നിര്‍ത്തിയതായി നേരത്തെ യാതൊരു അറിയിപ്പും നല്‍കിയുന്നില്ല. സാധാരണ നിലയില്‍ ഏപ്രില്‍ 14 ന് ശേഷമുള്ള ബുക്കിംഗ് തുടരുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

Exit mobile version