കൊറോണ ദുരന്തം നേരത്തെ പ്രവചിച്ച് ഈ ബാല ജ്യോതിഷി…? അന്ന് അവിശ്വസനീയം, ഇന്ന് വിശ്വസനീയവും അമ്പരപ്പിക്കുന്നതെന്ന് ലോകം, പ്രവചനത്തില്‍ കൊറോണ വൈറസിന്റെ ആയുസ് വരെ!

മൈസൂര്‍: കൊവിഡ് 19 ഇന്ന് ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതിനോടകം ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് വൈറസ് കവര്‍ന്നത്. അനേകം ആളുകളിലേയ്ക്ക് ബാധ പടര്‍ന്ന് പിടിച്ചിട്ടുമുണ്ട്. കൊറോണ വൈറസ് ബാധ ആദ്യം നാമാവശേഷമാക്കിയത് ചൈനയെ ആണ്. പിന്നീട് പല രാജ്യങ്ങളിലേയ്ക്കും പടര്‍ന്ന് പിടിച്ചു. ഇപ്പോള്‍ ജീവനുകള്‍ എടുക്കുന്നത് ഇറ്റലിയിലും അമേരിക്കയിലുമാണ്.

പല സമ്പന്ന രാജ്യങ്ങള്‍ പോലും തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ബാല ജ്യോതിഷിയായ അഭിഗ്യ എന്ന കുട്ടിയുടെ പ്രവചനം. 2019 ആഗസ്റ്റ് 22 ന് അഭിഗ്യ കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവചനം നടത്തിയിരുന്നു. ഈ പ്രവചനമാണ് ഇന്ന് ലോകത്തെ പോലും നടക്കുന്നത്.

നിലവിലുള്ള ആഗോള പ്രതിസന്ധിയെക്കുറിച്ചും ഇത് ബാധിക്കുന്ന രാജ്യങ്ങളെയും വ്യവസായങ്ങളെയുമൊക്കെക്കുറിച്ചുമൊക്കെയാണ് പ്രവചനം. അമ്പരപ്പിക്കുന്ന ചില കാര്യങ്ങളാണ് വിഡിയോയിലൂടെ കുട്ടി ജ്യോതിഷി പറയുന്നത്. ‘ചൈനയെ ഏറ്റവും മോശമായി ബാധിക്കും’, ‘ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരും’, ‘വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും’ ഇതൊക്കെയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ കുട്ടി പ്രവചിക്കുന്നുണ്ട്. കൗതുകകരമായ മറ്റൊരു കാര്യം എന്താണെന്നുവച്ചാല്‍ 2019 നവംബറിനും 2020 ഏപ്രിലിനുമിടയിലാണ് ദുരന്തം സംഭവിക്കുകയെന്നാണ് അഭിഗ്യ പ്രവചിച്ചിരിക്കുന്നത്. ഇതാണ് ഇന്ന് ലോകത്തെ നടക്കുന്നത്.

കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത് നവംബര്‍ 17 മുതലാണ്. എന്നാല്‍ ഇത് തികച്ചും യാദൃശ്ചികമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, കുട്ടി ജ്യോതിഷിയുടെ പ്രവചനത്തെ വാഴ്ത്തുകയാണ് മറ്റു ചിലര്‍. ഇതുകൂടാതെ നവംബര്‍ മുതല്‍ ഏപ്രില്‍ അവസാനം വരെയാണ് ദുരന്തം സംഭവിക്കുക എന്നാണ് അഭിഗ്യ പ്രവചനത്തില്‍ പറയുന്നുണ്ട്. അതായത് 2020 ഏപ്രിലോടെ ദുരന്തം മാറുമെന്നാണ് അഭിഗ്യയുടെ വാക്കുകള്‍. പ്രവചനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. സംസ്‌കൃതം, ആയുര്‍വേദം എന്നിവയിലും ബിരുദവും ജ്യോതിഷത്തിലും മൈക്രോ ബയോളജിയിലും പിജി നേടിയിട്ടുള്ളതാണ് ഈ കുട്ടി ജ്യോതിഷി. കൂടാതെ കര്‍ണാടക സര്‍ക്കാരില്‍ നിന്നും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Exit mobile version