ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടുമെന്ന് റിപ്പോര്‍ട്ട്; വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണവൈറസ് വ്യാപനം രാജ്യത്ത് അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നീട്ടുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. അത്തരം നീക്കമൊന്നുമില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.

ഏപ്രില്‍ 14 വരെയാണ് നിലവില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നുവെന്നുവെന്നും ലോക്ഡൗണ്‍ നീട്ടാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നും രാജീവ് ഗൗബ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version