കൊറോണ വൈറസ്; മുംബൈയില്‍ ഒരാള്‍ കൂടി മരിച്ചു, രാജ്യത്ത് മരണമടഞ്ഞത് അഞ്ച് പേര്‍

മുബൈ: കൊറോണ വൈറസ് രാജ്യത്ത് ഒരു ജീവന്‍ കൂടി അപഹരിച്ചു. മുംബൈയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 56കാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. വൈറസ് ബാധിച്ച് മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ മാര്‍ച്ച് 21നാണ് ഇയാളെ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

നിലവില്‍ മഹാരാഷ്ട്രയില്‍ 84 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ഒരാള്‍ കൊറോണ മൂലം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇയാള്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ഇതുവരെ 324 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പുരിലും ചണ്ഡീഗഢിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version