മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, പ്രദേശത്ത് കനത്ത സുരക്ഷ

പോലീസ് എത്തുമ്പോഴേക്കും ടാങ്കര്‍ ആളിക്കത്തിയിരുന്നു.

മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. ലോറി ഡ്രൈവര്‍ തലക്ഷണം വെന്തു മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്ക് മേഖലയില്‍ ഇന്നലെ രാത്രി 10.47നായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തീ അണച്ചു.

മെത്തനോയില്‍ നിറച്ച ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പോലീസ് എത്തുമ്പോഴേക്കും ടാങ്കര്‍ ആളിക്കത്തിയിരുന്നു. തീപിടിത്തത്തില്‍ ലോറിയില്‍വച്ച് തന്നെ ഡ്രൈവര്‍ മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അധകൃതര്‍ അറിയിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതായും അഗ്നിസുരക്ഷാസേന ഉദ്യോഗസ്ഥന്‍ എഎച്ച് സാവന്ത് വ്യക്തമാക്കി.

Exit mobile version