കൊവിഡ് 19; ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ് ജെറ്റ് നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്പൈസ്ജെറ്റ് റദ്ദാക്കി. കൊവിഡ് 19 വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിമാനസര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.

സാഹചര്യങ്ങള്‍ സാധാരണനിലയിലെത്തുന്നതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാര്‍ട്ട് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നുവെനന് അധികൃതര്‍ .

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 240 ഓളം ട്രെയിന്‍ സര്‍വീസുകളുമാണ് രാജ്യത്ത് നിര്‍ത്തലാക്കിയത്. അതേസമയം, കൊവിഡ് 19 ന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് പഞ്ചാബില്‍ പൊതുഗതാഗതം നിരോധിച്ചു.

Exit mobile version