പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റില്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി അധ്യക്ഷന്‍ പര്‍വേസ് അഹമ്മദും സെക്രട്ടറി മുഹമ്മദ് ഇല്യാസും അറസ്റ്റില്‍. ഡല്‍ഹി കലാപത്തിലാണ് ഇരുവരും അറസ്റ്റിലായത്. ആളുകളെ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡല്‍ഹി പോലീസ് പറയുന്നു.

കലാപകാരികള്‍ക്ക് ഇവര്‍ ധനസഹായം നല്‍കിയോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇരുവരെയും ഡല്‍ഹി പാട്യാല കോടതിയില്‍ ഇന്ന് തന്നെ ഹാജരാക്കുമെന്നും പോലീസ് പറയുന്നു. ശിവ് വിഹാര്‍ സ്വദേശിയായ ഇല്യാസ് 2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍വാല്‍ നഗറില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Exit mobile version