വിവാഹ വാഗ്ദാനം നിരസിച്ചു; അംഗ പരിമിതയായ യുവതിയുടെ മുച്ചക്രവാഹനം കത്തിച്ച് യുവാവിന്റെ പ്രതികാരം

പ്രണയിച്ചു വഞ്ചിച്ചവളോട് പ്രതികാരം ചെയ്യാനാണ് കന്നാസില്‍ പെട്രോളുമായി കാമുകന്‍ സുഹൃത്തിനെയും കൂട്ടി എത്തിയത്.

ചെന്നൈ: വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പേരില്‍ അംഗ പരിമിതയായ യുവതിയുടെ മുച്ചക്ര വാഹനം കത്തിച്ച് യുവാവിന്റെ പ്രതികാരം. ചെന്നൈ പെരമ്പൂരിലാണ് സംഭവം. സംഭവത്തില്‍ യുവാവിനെയും കൂട്ടുകാരനെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രണയിച്ചു വഞ്ചിച്ചവളോട് പ്രതികാരം ചെയ്യാനാണ് കന്നാസില്‍ പെട്രോളുമായി കാമുകന്‍ സുഹൃത്തിനെയും കൂട്ടി എത്തിയത്.

പെരമ്പൂര്‍ സ്വദേശിയായ മല്ലിക ഷോളവാരം സ്വദേശി പ്രഭാകരന്‍ ആയി കുറെ കാലമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പത്തിന്റെ ബലത്തില്‍ പ്രഭാകരന്‍ വിവാഹം ആലോചനയുമായി എത്തിയപ്പോള്‍ മല്ലിക എതിര്‍ത്തു. സമ്മര്‍ദ്ദം ശക്തമായതോടെ മല്ലിക പ്രഭാകരനുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇതോടെയാണ് പ്രതികാരം ചെയ്യാന്‍ ഇയാള്‍ തീരുമാനിച്ചത്.

അംഗപരിമിതയായ മല്ലികയുടെ മുച്ചക്രവാഹനം തീയിട്ടു നശിപ്പിക്കാനായിരുന്നു തീരുമാനം. സുഹൃത്തുമൊന്നിച്ചു രാത്രി വാഹനം കത്തിക്കുകയും ചെയ്തു. ആക്രമണം പ്രതീക്ഷിച്ചിരുന്ന മല്ലിക സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.

Exit mobile version