കാമുകനുമായി റൂമില്‍; അമ്മയെ കണ്ടപ്പാടെ ഫ്‌ളാറ്റില്‍ നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി, കാമുകന്‍ പിടിയില്‍

മുംബൈ: കാമുകനൊപ്പം കിടപ്പുമുറിയില്‍ ഇരിക്കുന്നതിനിടെ അമ്മ കയറി വരുന്നത് കണ്ട് ഫ്‌ളാറ്റില്‍ നിന്ന് താഴേയ്ക്ക് ചാടിയ പെണ്‍കുട്ടിക്ക് പരിക്ക്. മുംബൈയിലാണ് സംഭവം. കുര്‍ളയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഒന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി താഴേയ്ക്ക് ചാടിയത്. ചാട്ടത്തില്‍ കാലിന് സാരമായി പരിക്കേറ്റു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കിടപ്പുമുറിയിലുണ്ടായിരുന്ന കാമുകനെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം അടക്കമാണ് കാമുകനായ സുനില്‍ ഷിന്‍ഡെ(20)യെ അറസ്റ്റ് ചെയ്തത്. 17കാരിയായ പെണ്‍കുട്ടിയും കാമുകനും ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ അമ്മ ഫ്ളാറ്റിലേക്ക് വരുന്നത് മനസിലാക്കിയ പെണ്‍കുട്ടി കാമുകനോട് ഓടിരക്ഷപ്പെടാന്‍ പറഞ്ഞശേഷം ജനല്‍ വഴി താഴേക്ക് ചാടുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന കാമുകനെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതനുസരിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version