ഡല്‍ഹിയില്‍ തകര്‍ന്ന വിദ്യാലയങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മനീഷ് സിസോദിയ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ നശിച്ച വിദ്യാലയങ്ങള്‍ക്കും വീടുകള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കലാപത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ച വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും ഭാഗികമായി നശിച്ച വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ

ആയിരത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ആയിരത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കാനുമാണ് തീരുമാനം. അതേസമയം ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്നും ഡിഎന്‍എ സാമ്പിളുകള്‍ സൂക്ഷിച്ചുവെക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version