ലോക്‌സഭ, നിയമസഭകളിലേക്ക് മത്സരിക്കാവുന്ന പ്രായ പരിധി 18 ആക്കണം; പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി തളളി. മത്സരിക്കാനുള്ള പ്രായപരിധി 18 ആയി കുറയ്ക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുളള കുറഞ്ഞ പ്രായപരിധി നിലവില്‍ 25 വയസാണ്. ഇത് സമ്മതിദാനാവകാശം സാധ്യമാകുന്ന 18 വയസിലേക്ക് താഴ്ത്തണമെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം.

നിയമസഭാ, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ വോട്ടിങ് മെഷീന്‍ മാറ്റി ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയും കഴിഞ്ഞ ദിവസം സുപ്രീംകോടതി തളളിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായുളള ബഞ്ചാണ് ഹര്‍ജി തളളിയത്.

എല്ലാ മെഷീനുകളും ദുരുപയോഗിക്കാനുളള സാധ്യതയുണ്ടെന്നും എല്ലാ സംവിധാനത്തിലും സംശയങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രിംകോടതി ഹര്‍ജി തളളിയത്.

Exit mobile version