കുട്ടികള്‍ തമ്മില്‍ അടിപിടി; പിന്നാലെ രക്ഷിതാക്കളും തമ്മില്‍ കൈയ്യാങ്കളി, യുവതിയുടെ കൈ കടിച്ചുമുറിച്ചു!

സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.

ലഖ്‌നൗ: കുട്ടികള്‍ തമ്മിലുണ്ടായ അടിപിടിക്ക് പിന്നാലെ രക്ഷിതാക്കളും തമ്മില്‍ കൈയ്യാങ്കളി. കുട്ടികളിലൊരാളുടെ പിതാവ് മറ്റൊരാളുടെ മാതാവിന്റെ കൈ കടിച്ചു മുറിച്ചു. കുട്ടികള്‍ തമ്മിലുണ്ടായ വഴക്ക് ഒടുവില്‍ വീട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു.

കുട്ടികളിലൊരാളുടെ പിതാവ്, യുവതിയുടെ വിരല്‍ കടിച്ചുമുറിച്ചതിന് പിന്നാലെ അവരുടെ ഭര്‍ത്താവിന്റെ കണ്ണില്‍ കൂര്‍ത്ത ഉപകരണം ഉപയോഗിച്ച് കുത്തുകയും ചെയ്തു. ”ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടികളുടെ കുടുംബാംഗങ്ങളും വഴക്കില്‍ പങ്കാളികളാകുകയായിരുന്നു. പരസ്പരം അസഭ്യം പറഞ്ഞ കുടുംബങ്ങള്‍ പിന്നീട് ആക്രമിക്കുകയായിരുന്നു” – പോലീസ് ഓഫീസര്‍ രവീന്ദ്ര സിംഗ് പറയുന്നു.

അസഭ്യം പറയുന്നതിനിടയിലാണ് യുവതിയുടെ കൈ കടിച്ചതും ഭര്‍ത്താവിന്റെ കണ്ണില്‍ കുത്തുകയും ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

Exit mobile version