‘ഇവിടെ പ്രവേശിക്കാന്‍ വൈറസിന് ധൈര്യമുണ്ടാവില്ല, ഗോശാലകളുണ്ട്’ രാമരാജ്യവും, ഗോശാലയും കൊറോണയെ തടയും, ആത്മവിശ്വാസത്തില്‍ യുപിയിലെ ബിജെപി നേതാക്കള്‍

ലഖ്‌നൗ: രാജ്യത്ത് കൊറോണ വൈറസ് ബാധ രാജ്യത്ത് പടര്‍ന്ന് പിടിച്ചിട്ടും ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ ആത്മവിശ്വാസത്തിലാണ്. ഗോശാലയും രാമരാജ്യവും കൊറോണയെ തടയുമെന്നാണ് നേതാക്കളുടെ പക്ഷം. ഉത്തര്‍പ്രദേശിലെ ഘാസിയാബാദ് എംഎല്‍എ നന്ദ് കിഷോറാണ് ഏറ്റവും ഒടുവില്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

രാമരാജ്യം നിലനില്‍ക്കുന്നിടത്ത്, പ്രത്യേകിച്ച് ഗോശാലകള്‍ ഉള്ളിടങ്ങളിലേക്ക് കൊറോണ വൈറസ് ബാധിക്കില്ലെന്നാണ് എംഎല്‍എ പറയുന്നത്. ‘ധാരാളം ഗോശാലകള്‍ ഉള്ള ഇവിടെ പ്രവേശിക്കാന്‍ കൊറോണ വൈറസിന് ധൈര്യം ഉണ്ടാവില്ല. പശുക്കളുടെ അടുത്തുകൂടി പോകാന്‍ വൈറസിന് സാധിക്കില്ല. മാത്രമല്ല ഉത്തര്‍പ്രദേശില്‍ രാമരാജ്യമുണ്ട്, അതുകൊണ്ട് വൈറസ് ഒരിക്കലും ഇവിടെ പ്രവേശിക്കുക കൂടിയില്ല,’ എംഎല്‍എ പറയുന്നു.

Exit mobile version