‘രക്ഷിക്കണം മോഡി ജി’ കുറിപ്പോടെ മാസ്‌ക് വിതരണം നടത്തി ബിജെപി; ഗുണനിലവാരമില്ലെന്ന് ആരോപണം, തമ്മിലടി

കൊല്‍ക്കത്ത: രാജ്യതലസ്ഥാനത്ത് ഇതുവരെ 25 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇനിയും വൈറസ് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ രാജ്യം അതീവ ജാഗ്രത പാലിക്കുന്നുണ്ട്. ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ബിജെപി വിതരണം ചെയ്ത മാസ്‌ക് ആണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മാസ്‌കില്‍ മോഡി മയം എന്നതാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

പശ്ചിമ ബംഗാളിലെ തദ്ദേശീയരായ ബിജെപി നേതാക്കളാണ് മാസ്‌ക് വിതരണം ചെയ്തത്. ഇന്നലെയാണ് കൊല്‍ക്കത്തയില്‍ മാസ്‌ക് വിതരണം നടന്നത്. കൊറോണ വൈറസ് ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷിക്കണം മോഡി ജി എന്ന കുറിപ്പോടെയുള്ള മാസ്‌കാണ് വിതരണം നടത്തിയത്.

എന്നാല്‍ മാസ്‌ക് വിതരണത്തെ അതിരൂക്ഷമായാണ് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നത്. മാസ്‌കുകളുടെ ഗുണനിലവാരത്തേയും പരിഹസിക്കുന്നുണ്ട്. നിലവാരമില്ലാത്ത മാസ്‌ക് എന്നാണ് ഉയരുന്ന വിമര്‍ശനം. മോഡിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരിഹസിക്കാന്‍ തുടങ്ങിയോയെന്നും ചിലര്‍ ചോദിക്കുന്നു. ഇത്തരം രീതികള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതാണ് സംസ്ഥാനത്ത് പാര്‍ട്ടി പരാജയപ്പെടുന്നതിന് കാരണമെന്നാണ് ചിലര്‍ വിലയിരുത്തുന്നത്.

Exit mobile version