കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തി, പൊട്ടിച്ചിരിച്ചുകൊണ്ട് നടി ചാര്‍മി; സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് തലയൂരി

ഹൈദരാബാദ്: ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ ഭീതിയില്‍ കഴിയുകയാണ്. മൂവായിരത്തിലധികം ആളുകളാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. അതിന്റെ ഇടയിലാണ് കൊറോണ വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് പരിഹാസരൂപേണ നടി ചാര്‍മി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലും തെലുങ്കാനയിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് താരം തമാശരൂപേണ ടിക് ടോക് വീഡിയോ ആയി പോസ്റ്റ് ചെയ്തത്. ‘ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരെ, കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാര്‍ത്തയിലും ഉണ്ട്. ഓള്‍ ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു’ എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.

ഈ വീഡിയോക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഇത്രയും ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ് ഇങ്ങനെ തമാശയായി അവതരിപ്പിക്കാന്‍ സാധിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യം. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. പക്വതയില്ലായ്മ കാരണമാണ് ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.

Exit mobile version