‘ബിഎസ്പിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ അസന്തുഷ്ടന്‍’ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മുന്‍ എംപി കൈലാഷ്‌നാഥ് യാദവ്

ഉത്തര്‍പ്രദേശിലെ ചന്ദൗലി ലോക്സഭ മണ്ഡലത്തില്‍ നിന്ന് 2004ലാണ് കൈലാഷ്നാഥ് യാദവ് തെരഞ്ഞെടുക്കപ്പെട്ടത്.

ന്യൂഡല്‍ഹി: ബിഎസ്പിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ അസന്തുഷ്ടനെന്ന് മുന്‍ എംപി കൈലാഷ്‌നാഥ് യാദവ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കിഴക്കന്‍ യുപിയില്‍ നിന്നുള്ള നേതാവായ കൈലാഷ്നാഥ് യാദവ് ബിഎസ്പിയുടെ യാദവ മുഖമായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബിഎസ്പിയുടെ നേതാവായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശിലെ ചന്ദൗലി ലോക്സഭ മണ്ഡലത്തില്‍ നിന്ന് 2004ലാണ് കൈലാഷ്നാഥ് യാദവ് തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. ‘ഇന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെച്ചു.

ബിഎസ്പിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ ഞാന്‍ അസന്തുഷ്ടനാണ്. താഴെ തട്ടിലുള്ള ബിഎസ്പി പ്രവര്‍ത്തകര്‍ നിരാശയിലാണ്’, കൈലാഷ്നാഥ് യാദവ് പറഞ്ഞു. ഒരുമാസത്തെ സമയമെങ്കിലും എടുത്തേ ഞാന്‍ അടുത്ത രാഷ്ട്രീ പാര്‍ട്ടി ഏതെന്ന് തീരുമാനിക്കൂവെന്നും അദ്ദേഹം പറയുന്നു.

Exit mobile version