വുഹാനില്‍ നിന്നെത്തിയ രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് കൊറോണയില്ല; മലയാളികളുടെ ആദ്യ സംഘം ഇന്ന് വൈകിട്ടോടെ വീട്ടിലേക്ക്

ന്യൂഡല്‍ഹി: വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് കൊറോണ വൈറസില്ലെന്ന് അന്തിമ പരിശോധനാ ഫലം. ഹരിയാന മനേസറിലെ ക്യാമ്പില്‍ നിന്ന് ഇവരെ വീടുകളിലേക്ക് അയക്കും.രോഗമില്ലെന്ന് കണ്ടെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും.

കഴിഞ്ഞ ദിവസം ഡല്‍ഹി ചാവ്‌ലയിലെ ക്യാമ്പിലുള്ള 324 പേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം ഒന്ന്, രണ്ട് തീയതികളിലാണ് രണ്ടു വിമാനങ്ങളിലായി അറുനൂറിയമ്പതിലേറെ ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചത്. ഇരു ക്യാമ്പിലുമായി അമ്പതിലേറെ മലയാളികളാണ് ഉള്ളത്.

അതേ സമയം, കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,868 ആയി. രണ്ടായിരത്തില്‍ ഏറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം എഴുപത്തിരണ്ടായിരം കവിഞ്ഞു.

Exit mobile version