പാചകത്തിലും കുട്ടികളെ വളര്‍ത്തുന്നതിലും പ്രാഗത്ഭ്യമുണ്ടാകണം, തികഞ്ഞ രാജ്യസ്‌നേഹിയും ആയിരിക്കണം; ജോലി ഇല്ലാത്ത പയ്യന്‍ തേടുന്ന വധുവിന് വേണ്ട ഗുണങ്ങള്‍ ഇങ്ങനെ!

പാചകത്തിലും കുട്ടികളെ വളര്‍ത്തുന്നതിലും പ്രാഗത്ഭ്യമുണ്ടാകണം, കൂടാതെ തികഞ്ഞ രാജ്യസ്‌നേഹിയുമായിരിക്കണം. ജോലി ഇല്ലാത്ത പയ്യന്‍ തേടുന്ന വധുവിന് വേണ്ട ഗുണഗണങ്ങള്‍ മേല്‍പറഞ്ഞവയാണ്. ഇതുമാത്രമല്ല, ഗുണങ്ങള്‍ ഇനിയും വേണം. ബിഹാറില്‍ നിന്നുള്ള മുപ്പതുകാരനായ അഭിനവ് കുമാര്‍ എന്ന ദന്തരോഗ വിദഗ്ധനാണ് വിചിത്രമായ ആവശ്യം ഉന്നയിച്ച് വിവാഹം നോക്കുന്നത്. അഭിനവ് കുമാര്‍ വിദ്യാസമ്പന്നനാണ്. നിലവില്‍ ജോലി ഇല്ല എന്ന് മാത്രം.

ബ്രാഹ്മിണ വിഭാഗത്തില്‍ നിന്നുള്ള അഭിനവ് തേടുന്ന വധുവിനു വേണ്ട ഗുണഗണങ്ങള്‍ ഇവയൊക്കയാണ്. കക്ഷി വെളുത്തു സുന്ദരിയായിരിക്കണം, സല്‍ഗുണസമ്പന്നയും വിശ്വാസയോഗ്യയും കരുതലുള്ളവളും ധീരയും കരുത്തയും പണക്കാരിയുമാകണം. തീര്‍ന്നില്ല, അതിയായ ദേശസ്നേഹമുള്ളവളും രാജ്യത്തിന്റെ മിലിട്ടറി, കായിക മേഖലകളിലെ കഴിവുകള്‍ വളര്‍ത്താന്‍ താല്‍പര്യമുള്ളവളുമാകണം. കുട്ടികളെ വളര്‍ത്തുന്നതിലും പാചകത്തിലും പ്രാഗത്ഭ്യമുണ്ടാകണം.

എന്നാല്‍ പരസ്യത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘പാട്രിയോടിസം കലര്‍ത്തിയ മാട്രിമോണി’ എന്നും ‘ഇദ്ദേഹം വിവാഹം കഴിക്കാതിരിക്കട്ടെ’ എന്നും ചിലര്‍ പറയുന്നു. ‘കുട്ടികളില്ലാത്ത പെണ്‍കുട്ടി എങ്ങനെയായിരിക്കും കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രഗത്ഭയാവുക’ എന്നും ചോദിക്കുന്നവരുണ്ട്. വന്‍ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്.

Exit mobile version