സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ അന്തരിച്ചു! ഞെട്ടലില്‍ തമിഴകം

പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്ന് രാജ്കപൂറിന്റെ വലിയ ആഗ്രഹമായിരുന്നു.

തമിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍(23) അന്തരിച്ചു. മെക്കയില്‍ വെച്ച് ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണപ്പെട്ടത് ഷാരൂഖ് കപൂറിന്റെ മരണം തമിഴകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. അമ്മ സജീലയ്‌ക്കൊപ്പം തീര്‍ത്ഥയാത്ര പോയതായിരുന്നു ഷാരൂഖ്.

പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്ന് രാജ്കപൂറിന്റെ വലിയ ആഗ്രഹമായിരുന്നു. ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്. പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഉത്തമരാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Exit mobile version