മിനി ശിവക്ഷേത്രത്തിന് ബെര്‍ത്ത് നീക്കിവെച്ച് കാശിമഹാകല്‍ എക്‌സ്പ്രസ്; ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഒവൈസി

ബി5 കോച്ചിലെ സീറ്റ് വമ്പര്‍ 64 ആണ് റെയില്‍വേ അധികൃതര്‍ മിനി ശിവക്ഷേത്രമാക്കി മാറ്റിയത്.

ന്യൂഡല്‍ഹി: കാശിമഹാകല്‍ എക്‌സ്പ്രസില്‍ മിനി ക്ഷേത്തിന് വേണ്ടി ബെര്‍ത്ത് നീക്കിവെച്ച നടപടിയെ ചോദ്യം ചെയ്ത് എഐഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചോദ്യം ആരാഞ്ഞത്.

ഭരണഘടനയുടെ ആമുഖവും ട്രെയിനില്‍ സജ്ജീകരിച്ച ശിവക്ഷേത്രത്തിന്റെ ചിത്രവും വാര്‍ത്തയും ഉള്‍പ്പടെയാണ് ട്വീറ്റ്. പ്രധാനമന്ത്രി മോഡിയെയും ടാഗ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ഇന്നലെ കാശിമഹകലിന്റെ ഫ്ളാഗ് ഒഫ് നിര്‍വ്വഹിച്ചതിന് പിന്നാലെയാണ് ഒവൈസി വിമര്‍ശിച്ച് രംഗത്തെത്തിയത്. ബി5 കോച്ചിലെ സീറ്റ് വമ്പര്‍ 64 ആണ് റെയില്‍വേ അധികൃതര്‍ മിനി ശിവക്ഷേത്രമാക്കി മാറ്റിയത്.

കോച്ച് ബി 5 ലെ 64 സീറ്റ് നമ്പര്‍ കരുതിവച്ചിരിക്കുകയാണെന്നും ശിവന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് എന്നാണ് നോര്‍ത്തേണ്‍ റെയില്‍വേ വക്താവ് ദീപക് കുമാര്‍ പ്രതികരിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസിയുടെ മൂന്നാമത്തെ സ്വകാര്യ ട്രെയിനാണ് കാശിമഹാകല്‍.

Exit mobile version