വീണ്ടും കൈയ്യടി നേടി കെജരിവാള്‍; സത്യപ്രതിജ്ഞാ ചടങ്ങിന് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ക്ഷണം

രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് കെജരിവാളിനെ വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയായി നിയമിച്ചത്.

ന്യൂഡല്‍ഹി: വീണ്ടും കൈയ്യടി നേടി അരവിന്ദ് കെജരിവാളും ആംആദ്മി പാര്‍ട്ടിയും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുുകളെ ക്ഷണിച്ചാണ് താരമായത്. ഫെബ്രുവരി 16 ന് രാംലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അപേക്ഷിച്ച് ദല്‍ഹി വിദ്യാഭ്യാസ ഡയറക്ട്രേറ്റ് ദല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ പ്രില്‍സിപ്പള്‍മാര്‍ക്ക് കത്തയച്ചു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, 20 അധ്യാപകര്‍, അധ്യാപക വികസന കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ക്ഷണം. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് കെജരിവാളിനെ വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയായി നിയമിച്ചത്.

മത്സരിച്ച 70 മണ്ഡലങ്ങളില്‍ 62-ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലെത്തിയ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡല്‍ഹിയിലെ ജനങ്ങളെ മാത്രമേ ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ പാര്‍ട്ടി നേതാക്കളെയോ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആം ആദ്മി മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version