അപകടമുണ്ടാക്കിയ വാഹനമോടിച്ചത് ഞാനല്ല, അത് മറ്റൊരാള്‍; വാദിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍, തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്ന് പോലീസും

താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടക്കം നിരത്തിയാണ് മുഹമ്മദ് തന്റെ ഭാഗം ന്യായീകരിച്ചത്.

ബംഗളൂരു: ആഡംബര കാറിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പുതിയ വാദവുമായി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍. കാറോടിച്ചത് താനല്ലെന്നാണ് വാദം. ബെനലി കാറിടിച്ചാണ് അപകടമുണ്ടായത്. താനുണ്ടായിരുന്ന വാഹനം ലംബോര്‍ഗിനിയാണെന്നും മുഹമ്മദ് ലെല്‍പാട് ഹാരിസ് പറയുന്നു. താനാണ് അപടകമുണ്ടാക്കിയ വാഹനമോടിച്ചതെന്നതിന് തെളിവില്ലെന്നും മുഹമ്മദ് തുറന്നടിച്ചു. തനിക്കൊരു കുടുംബമുണ്ട്. താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടക്കം നിരത്തിയാണ് മുഹമ്മദ് തന്റെ ഭാഗം ന്യായീകരിച്ചത്. താനൊരു ഗുണ്ടയല്ലെന്നും മുഹമ്മദ് പറയുന്നുണ്ട്. ഒരിക്കല്‍ സംഭവിച്ച കാര്യത്തിന് ശേഷം തനിക്ക് ഏറെ മാറ്റങ്ങളുണ്ട്. താനുമൊരു മനുഷ്യനാണ്.

അപകടമുണ്ടാക്കിയ കാറിന് മുന്‍പിലായിരുന്നു താന്‍ സഞ്ചരിച്ച ആഡംബര വാഹനമെന്നും മുഹമ്മദ് പറഞ്ഞു. ഇത് ലോകത്തിലെ ആദ്യത്തെ കാര്‍ അപകടമല്ല. തനിക്കെതിരെ തെളിവില്ലെന്ന് മുഹമ്മദ് ആരോപിക്കുമ്പോള്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അപകടമുണ്ടാക്കിയ ആഡംബരവാഹനമായ ബെനലി ഓടിച്ചത് മുഹമ്മദാണെന്നാണ് കര്‍ണാടക പോലീസ് തറപ്പിച്ചു പറഞ്ഞു. അപകടമുണ്ടായ ശേഷം ഇയാള്‍ മറ്റൊരു വാഹനത്തില്‍ കയറി പോവുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ംഭവത്തില്‍ വാഹനമോടിച്ചത് താനാണെന്ന് അവകാശപ്പെട്ട് ഗണ്‍മാന്‍ പോലീസിന് മുന്‍പാകെ കീഴടങ്ങിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വാഹനമോടിച്ചത് മുഹമ്മദ് തന്നെയാണെന്നാണ് പോലീസ് വിശദമാക്കുന്നത്. പബ്ബില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ മുഹമ്മദിന്റെ ആഡംബര കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.

Exit mobile version