‘പാപത്തെ വെറുക്കൂ, പാപിയെ സ്‌നേഹിക്കൂ’ ഹഗ് ഡേയില്‍ മോഡിയെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധി; ആശംസകളുമായി കോണ്‍ഗ്രസ്

മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍കൂടി ചേര്‍ത്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: പ്രണയിക്കുന്നവരുടെ ദിവസങ്ങളാണ് ഈ ഒരു ആഴ്ച. ചോക്ലേറ്റ് നല്‍കിയും ഗിഫ്റ്റുകള്‍ കൈമാറിയും പ്രണയം ആഘോഷിക്കുന്നവരുടെ നിമിഷങ്ങള്‍. വാലന്റൈന്‍സ് ഡേ ആഘോഷം ലോകമെമ്പാടും ആഘോഷിക്കുന്ന വേളയില്‍ ഹഗ് ഡേ ആയ ഇന്ന് ബിജെപിക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കൈപ്പറിഞ്ഞിരിക്കെയാണ് ട്രോളി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. പാര്‍ലമെന്റ് പ്രസംഗത്തിനിടെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കെട്ടിപ്പിടിച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് കോണ്‍ഗ്രസ് ഇപ്പോള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

”ബിജെപിക്ക് ഒരേ മെസ്സേജ് തന്നെയാാണ് എല്ലാവര്‍ഷവും. കെട്ടിപ്പിടിക്കൂ, വെറുക്കാതിരിക്കൂ. #HugDay” – കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു. ”പാപത്തെ വെറുക്കൂ, പാപിയെ സ്‌നേഹിക്കൂ” – മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍കൂടി ചേര്‍ത്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Exit mobile version