പുതിയ ഒരു രൂപ നോട്ട് ഉടന്‍ പുറത്തിറക്കും

രാജ്യത്ത് പുതിയ ഒരു രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ പോകുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഒരു രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ പോകുന്നു. മറ്റ് കറന്‍സികളെ അപേക്ഷിച്ച് ധനകാര്യ മന്ത്രാലയം നേരിട്ട് പുറത്തിറക്കുന്ന നോട്ടില്‍ ധനകാര്യ വകുപ്പ് സെക്രട്ടറി അതനു ചക്രബര്‍ത്തിയാണ് ഒപ്പിടുക. ഫെബ്രുവരി ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിലാണ് പുതിയ ഒരു രൂപ നോട്ടിന്റെ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇവയൊക്കെയാണ് ഒരു രൂപ നോട്ടിന്റെ പ്രത്യേകതകള്‍

1. മറ്റ് നോട്ടുകളില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തുന്നതിന് പകരമായി ഭാരത് സര്‍ക്കാര്‍ എന്നാവും ഒരു രൂപ നോട്ടില്‍ രേഖപ്പെടുത്തുക.

2. ധനകാര്യ വകുപ്പ് സെക്രട്ടറി അതനു ചക്രബര്‍ത്തിയുടെ രണ്ട് ഭാഷകളിലായുള്ള ഒപ്പ് ഈ നോട്ടിലുണ്ടായിരിക്കും.

3. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ ചിഹ്നവും സത്യമേവ ജയതേ- എന്നും ആലേഖനം ചെയ്തിട്ടുണ്ടാകും.

4. വലതുവശത്ത് താഴെയായി കറുത്ത നിറത്തിലാവും അക്കങ്ങള്‍ രേഖപ്പെടുത്തിയിരിക്കുക.

5. ആദ്യത്തെ മൂന്ന് ആല്‍ഫന്യൂമറിക് കാരക്ടറുകളും ഒരേ വലിപ്പത്തിലായിരിക്കും

6. ധാന്യത്തിന്റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക. രാജ്യത്തെ കാര്‍ഷിക മേഖലയെ അടയാളപ്പെടുത്തുന്നതാണിത്.

7. പിങ്ക്, പച്ച കളറുകള്‍ക്ക് മുന്‍തൂക്കമുള്ള നോട്ടിന് 9.7ത 6.3 സെന്റീമീറ്ററായിരിക്കും വലുപ്പം.

8. രാജ്യത്ത് ഇന്ന് പ്രചാരത്തിലുള്ള 15 ഭാഷകളില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.

Exit mobile version