കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണെന്ന് മുന്‍പേ അറിയാമായിരുന്നു; ഇതിന്റെ ഉത്തരവാദിത്വം ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ക്ക്; വിമര്‍ശിച്ച് സന്ദീപ് ദീക്ഷിത്

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എവിടെയും ഉയര്‍ന്നു കേള്‍ക്കാതെ വട്ടപൂജ്യത്തിലേയ്ക്ക് കടക്കുകയാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പരസ്പരം പഴിചാരിയും വിമര്‍ശിച്ചും നേതാക്കളും രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പക്ഷം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് നടത്തിയത് വളരെ മോശം പ്രകടനമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന സാഹചര്യത്തിലാണ് നേതാവിന്റെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരിക്കുമെന്ന് തനിക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അറിയാമായിരുന്നു എന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിക്കഴിയുമ്പോള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. മറ്റു വിഷയങ്ങളെല്ലാം തമസ്‌കരിക്കപ്പെടും, അദ്ദേഹം പറഞ്ഞു.

Exit mobile version