വധുവിന്റെ സാരിക്ക് ഗുണനിലവാരമില്ല; വിവാഹം വേണ്ടെന്ന് വച്ച് വരന്റെ അമ്മ! കേസെടുത്തതോടെ വരന്‍ നാടുവിട്ടു

സംഭവത്തില്‍ വരന്‍ രഘുകുമാറിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു.

ബംഗളൂരു: കര്‍ണാടകയില്‍ സാരിയുടെ ഗുണനിലവാരത്തെ ചൊല്ലി വിവാഹം മുടങ്ങി. വധു അണിഞ്ഞ സാരിക്ക് ഗുണനിലവാരമില്ലെന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് വധു ഉടുത്ത സാരി വിലകുറഞ്ഞതാണെന്നും മെറ്റീരിയല്‍ അത്ര നല്ലതല്ലെന്നും വരന്റെ അമ്മയ്ക്ക് മനസിലായത്.

ഉടന്‍ തന്നെ ചടങ്ങുകള്‍ നിര്‍ത്തി വയ്ക്കാനും സാരി മാറ്റാനും അമ്മ ആവശ്യപ്പെട്ടു. ഇത് നടക്കില്ലെന്ന് വധു അറിയിക്കുകയും ചെയ്തു. ഇതോടെ വരനും സംഘവും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സംഭവത്തില്‍ വരന്‍ രഘുകുമാറിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു.

വരന്റെ മാതാപിതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു. പ്രണയിതാക്കളായിരുന്ന ഇരുവരുടെയും വിവാഹം ഒരു വര്‍ഷം മുന്‍പാണ് നിശ്ചയിച്ചത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹ നിശ്ചയം. പോലീസ് കേസെടുത്തതോടെ വരന്‍ രഘുകുമാര്‍ നാടുവിടുകയും ചെയ്തു. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്.

Exit mobile version