ഷൂട്ടിങ് അനുവദിക്കില്ല; വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്.

ചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടതിന് പിന്നാലെ നടന്‍ വിജയിയുടെ ഷൂട്ടിങ് ലൊക്കേഷമനില്‍ പ്രതിഷേധവുമായി ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍. താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നത്.

നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഇത് അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ്ങ് അനുവദിക്കില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്. ലിഗ്‌നൈറ്റ് കോര്‍പ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷമാണ് ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് വിജയ് എത്തിയത്. വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. വിജയിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം.

Exit mobile version