ജെഎന്‍യു വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമണം; രണ്ടാം യോഗി എന്ന് സ്വയം വിശേഷിപ്പിക്കുന്ന എബിവിപി മുന്‍ നേതാവ് അറസ്റ്റില്‍

കഴിഞ്ഞ ആഗസ്റ്റിലാണ് നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എബിവിപി മുന്‍ നേതാവും ഗവേഷക വിദ്യാര്‍ത്ഥിയുമായ രാഘവേന്ദ്ര മിശ്ര അറസ്റ്റില്‍. വിദ്യാര്‍ത്ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

രണ്ടാം യോഗി എന്നാണ് രാഘവേന്ദ്ര മിശ്രയെ സ്വയം വിശേഷിപ്പിക്കുന്നത്. ഇദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതിന് സമാനമായ വസ്ത്രധാരണ രീതിയാണ് രാഘവേന്ദ്ര മിശ്രയും പിന്തുടരുന്നത്. സബര്‍മതി ഹോസ്റ്റല്‍ ഭാരവാഹിയായിരുന്നു രാഘവേന്ദ്ര മിശ്ര.

Exit mobile version