ഷഹീന്‍ബാഗ് ചാവേറുകളുടെ പ്രജനന കേന്ദ്രം; വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഷഹീന്‍ബാഗ് ചാവേറുകളുടെ പ്രജനനകേന്ദ്രമായെന്ന് ഗിരിരാജ് സിങ് ആരോപിച്ചു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഷഹീന്‍ബാഗ് ചാവേറുകളുടെ പ്രജനനകേന്ദ്രമായെന്ന് ഗിരിരാജ് സിങ് ആരോപിച്ചു.

ഷഹീന്‍ബാഗ് ഇപ്പോഴൊരു സമരകേന്ദ്രമല്ല. ചാവേറുകളെയാണിവിടെ വളര്‍ത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിനെതിരായ ഗൂഡാലോചന രാജ്യതലസ്ഥാനത്ത് തന്നെ നടന്നുകൊണ്ടിരിക്കുന്നു- അദ്ദേഹം ആരോപിച്ചു.

2019 ഡിസംബര്‍ 18 മുതല്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നിയമത്തിനെതിരെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി ഇരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയും സഹായങ്ങളും നല്‍കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

Exit mobile version