മേരികോമിന്റെ ചരിത്ര നേട്ടം; ട്രോള്‍ ഗ്രൂപ്പില്‍ നിറഞ്ഞ് മേരികോം!

ലോക ബോക്‌സിംങ് ചാമ്പ്യന്‍ ഷിപ്പില്‍ ആറാം സ്വര്‍ണ്ണ നേട്ടം കരസ്ഥമാക്കിയ മേരികോം ആണ് ഏറ്റവും പുതിയ വാര്‍ത്താ താരം.

വനിതാ ബോക്‌സിംങ് താരം മേരി കോമിന്റെ ചരിത്ര നേട്ടമാണ് ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളിലെമ്പാടും നിറയുന്നത്. ലോക ബോക്‌സിംങ് ചാമ്പ്യന്‍ ഷിപ്പില്‍ ആറാം സ്വര്‍ണ്ണ നേട്ടം കരസ്ഥമാക്കിയ മേരികോം ആണ് ഏറ്റവും പുതിയ വാര്‍ത്താ താരം. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ ട്രോളുകള്‍ മേരി കോമിന്റെ നേട്ടത്തെ ആഘോഷമാക്കുന്നത്.

മേരി കോം ബോക്‌സിംങില്‍ സ്വര്‍ണ്ണം നേടിയെന്ന് പറയുന്ന മകളോട് നീ പോയി അടുക്കളേലെ പണിയൊതുക്ക്, നാമജപത്തിന് പോകാനുള്ളതാ എന്ന് അമ്മ പറയുന്നത് പോലെയുള്ള ആക്ഷേപ ഹാസ്യമാണ് എല്ലാ ട്രോളുകളിലും നിറയുന്നത്. ശബരിമല സ്ത്രീ പ്രവേശനവും നാമജപഘോഷയാത്രയും കുലസ്ത്രീ പ്രയോഗവും ആണ് ട്രോളിന് കാരണമായിട്ടുള്ള പ്രധാന വിഷയങ്ങള്‍.

ലോകചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം നേടുന്ന വനിതാ താരം എന്ന റെക്കോര്‍ഡും കൂടിയാണ് മേരി കോം സ്വന്തമാക്കിയത്. ഉക്രൈന്‍ താരം ഹന്ന ഓക്കോട്ടയെയാണ് മേരികോം തോല്‍പിച്ചത്. ഐസിയു പോലെയുള്ള ട്രോള്‍ ഗ്രൂപ്പുകളാണ് ഈ ട്രോളുകള്‍ക്ക് പിന്നില്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇവ ഷെയര്‍ ചെയ്യുന്നത്.

Exit mobile version