ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു; ആസാമിലെ നദിയില്‍ തീപിടിച്ചു!

അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചിരിക്കാമെന്ന് അവര്‍ ആരോപിക്കുന്നു

ഗുവാഹത്തി: ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ആസാമിലെ നദിക്ക് തീപിടിച്ചു. ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്ഡഹി ഡിഹിങ് നദിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി തീ കത്തിപ്പടരുന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇപ്പോഴും തീ കത്തി പടര്‍ന്നു കൊണ്ടിരിക്കുകയാണ്.

സെന്‍ട്രല്‍ ടാങ്ക് പമ്പില്‍ ഉണ്ടായ സാങ്കേതിക തകരാണ് തീപിടിത്തതിന് കാരണമെന്ന് ഓയില്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാണെന്നും പരിഹരിക്കാന്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തിയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചിരിക്കാമെന്ന് അവര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ ഇതുവരെ പരിക്കുകളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലിത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. നദിയിലെ മലിനീകരണം തടയാന്‍ വിദഗ്ധ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ക്രൂഡ് ഓയില്‍ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version