തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസ്താവന; ബിജെപി നേതാക്കളോട് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി; വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വെര്‍മ്മ എംപി എന്നിവരോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. രാജ്യത്തെ ഒറ്റുകാരെ വെടിവച്ചു കൊല്ലണമെന്ന് മുദ്രാവാക്യം വിളിപ്പിക്കാന്‍ അനുരാഗ് ഠാക്കൂര്‍ പ്രേരിപ്പിക്കുകയായിരുന്നു. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെയും അരവിന്ദ് കെജ്രിവാളിനെതിരെയും നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലാണ് പര്‍വേശ് വെര്‍മ്മയോട് വിശദീകരണം തേടിയിട്ടുള്ളത്.

ഇന്ന് പന്ത്രണ്ട് മണിക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെത്തിനിടെയാണ് ഇവര്‍ വിദ്വേഷ പ്രസ്താവന നടത്തിയത്.

ഷഹീനന്‍ ബാഗില്‍ സമരം ചെയ്യുന്നവര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നായിരുന്നു പര്വേശ് വെര്‍മ്മയുടെ വിവാദ പരാമര്‍ശം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എട്ട് ബിജെപി എം പിമാര്‍ക്കുക്കെതിരെ ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.

Exit mobile version