റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷ സേനാവിഭാഗത്തെ നയിച്ച് ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍!

റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിത ഓഫീസര്‍ നയിക്കുന്നത്.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷന്‍മാര്‍ മാത്രമുള്ള സൈന്യത്തെ നയിച്ച് 26കാരി ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിത ഓഫീസര്‍ നയിക്കുന്നത്.

ജനുവരി 15 ന് നടത്തിയ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക തലവനായി ജനറല്‍ കെഎം കരിയപ്പ സ്ഥാനമേറ്റതിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായാണ് ആര്‍മ്മി ഡേ നടക്കുന്നത്.

144 പേരടങ്ങുന്ന പുരുഷ സേനയെ ആദ്യമായി നയിക്കുന്ന വനിത ഓഫീസര്‍ ആയി ഭാവനാ കസ്തൂരി കഴിഞ്ഞ വര്‍ഷം ചിത്രത്തിലിടം നേടിയിരുന്നു. സേനാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു പരേഡില്‍ പുരുഷ സേനയെ ഒരു വനിത ഓഫീസര്‍ നയിക്കുക എന്നത്. ഇത്തവണയും അതാവര്‍ത്തിച്ചു. വനിത ഓഫീസറായ ടാനിയ ഷേര്‍ഗല്‍ ആണ് സൈന്യത്തെ ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ നയിച്ചത്.

Exit mobile version