മുംബൈ ഇനി മുതല്‍ ഉറങ്ങാത്ത നഗരം! വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കും

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.

മുംബൈ: ഇന്ന് അര്‍ധരാത്രി മുതല്‍ മുംബൈയില്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കും. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.

ഇതോടെ രാത്രി ജീവിതത്തിലേക്ക് ഉണരുകയാണ് ഈ റിപ്പബ്ലിക് ദിന രാത്രിയില്‍ മുംബൈ നഗരം. നഗരവാസികള്‍ക്ക് ഷോപ്പിങ് നടത്താനും ഹോട്ടലില്‍ പോകാനും, സിനിമ കാണാനുമെല്ലാം ഇനി 24 മണിക്കൂറും തടസമില്ല.

ബാറുകള്‍ മാത്രമാണ് പുലര്‍ച്ചെ 1.30ന് അടയ്ക്കുക. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുക. ലണ്ടന്‍ നഗരത്തെ മാതൃകയാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Exit mobile version