രാമക്ഷേത്ര നിര്‍മ്മാണം: നിയമം കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ട പ്രകാരം നിര്‍മ്മിക്കും; അത് രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കും; ബാബാ രാംദേവ്

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ട പ്രകാരം നിര്‍മ്മിക്കും. എന്നാല്‍ അത് രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു.

ഞാന്‍ വിശ്വസിക്കുന്നത് രാജ്യത്ത് രാമന് എതിരില്ലെന്നാണ്. ഹിന്ദുക്കളും മുസ്ലിസും ക്രിസ്ത്യാനികളും അദ്ദേഹത്തിന്റെ അനുയായികളാണെന്നും രാംദേവ് പറഞ്ഞു.

രാമക്ഷേത്ര നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ശിവസേനയും അയോധ്യയില്‍ പ്രതിഷേധ പരുപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ബാബാ രാംദേവിന്റെ പ്രസ്താവന.

Exit mobile version