തന്റെ ആരോഗ്യ രഹസ്യം വിദ്യാര്‍ത്ഥികളോട് വെളിപ്പെടുത്തി നരേന്ദ്ര മോഡി!

ഡല്‍ഹിയില്‍ വച്ച് നടന്ന ഈ പരിപാടിയിലും അദ്ദേഹം കുട്ടികളോട് ഊന്നിപ്പറഞ്ഞത് ആരോഗ്യത്തെക്കുറിച്ച് തന്നെയായിരുന്നു.

ന്യൂഡല്‍ഹി: പലപ്പോഴും ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മിക്ക അഭിമുഖങ്ങളിലും ആരോഗ്യത്തെക്കുറിച്ച് വാചാലനാകുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. യോഗ മുതല്‍ നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഭക്ഷണം, ചിട്ടകള്‍ എന്നുതുടങ്ങി ഒരുപിടി വിഷയങ്ങള്‍ അദ്ദേഹം എപ്പോഴും ആവര്‍ത്തിച്ചു പറയാറുണ്ട്.

കഴിഞ്ഞ ദിവസം, കേന്ദ്രസര്‍ക്കാരിന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ 49 വിദ്യാര്‍ത്ഥികളുമായി മോഡി, ഒരു സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടിരുന്നു. ഡല്‍ഹിയില്‍ വച്ച് നടന്ന ഈ പരിപാടിയിലും അദ്ദേഹം കുട്ടികളോട് ഊന്നിപ്പറഞ്ഞത് ആരോഗ്യത്തെക്കുറിച്ച് തന്നെയായിരുന്നു.

ഇതിനായി സ്വന്തം ആരോഗ്യരഹസ്യവും അദ്ദേഹം വിദ്യാര്‍ത്ഥികളോട് വെളിപ്പെടുത്തി. ‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ എന്നോട് ചോദിച്ചു, മുഖത്ത് ഇത്രയും തേജസുണ്ടാകാന്‍ താങ്കള്‍ എന്താണ് ചെയ്യുന്നത്? ഞാന്‍ പറഞ്ഞു, എല്ലാ ദിവസവും ഞാന്‍ വിയര്‍ത്തുകുളിക്കും വരെ ജോലികള്‍ ചെയ്യാറുണ്ട്. ഒടുവില്‍ മുഖത്ത് പറ്റിയിരിക്കുന്ന വിയര്‍പ്പ് കൊണ്ട് തന്നെ മുഖം നന്നായി മസാജ് ചെയ്യും. ഇതാണ് മുഖത്തിന് തിളക്കം നല്‍കാന്‍ ഞാന്‍ ചെയ്യുന്നത്.’ അദ്ദേഹം പറഞ്ഞു.

Exit mobile version